വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും’ വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്സ് ’26’ മെഗാ ക്വിസ് മത്സരം നാളെ (നവംബർ 14, ശനിയാഴ്ച) വാട്ടർഫോർഡിൽ നടക്കും. ഫാരൺഷോനീൻ യൂത്ത് സെന്ററിൽ (Farronshoneen Youth Center – X91 PY99) വെച്ച് ഉച്ചകഴിഞ്ഞ് 1:30 മുതൽ വൈകുന്നേരം 5:00 വരെയാണ് പരിപാടി വിപുലമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികളായ കുട്ടികളിൽ കൂട്ടായ്മയും ആത്മവിശ്വാസവും വളർത്തുന്നതിനും അറിവിന്റെ പുതിയ ലോകം തുറന്നുനൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ മഹാമേളയിലേക്ക് വാട്ടർഫോർഡിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും സംഘാടകർ ഹാർ്ദവമായി സ്വാഗതം ചെയ്യുന്നു.
മൂന്ന് വ്യത്യസ്ത പ്രായപരിധിയിലുള്ള വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഒരേ പ്രായപരിധിയിൽപെട്ട രണ്ടുപേർ അടങ്ങുന്നതാണ് ഒരു ടീം. കേരളത്തിന്റെ സംസ്കാരവും ചരിത്രവും, നമ്മുടെ ആതിഥേയ രാജ്യമായ അയർലൻഡിനെക്കുറിച്ചുള്ള അറിവുകൾ, കൂടാതെ ലോകകാര്യങ്ങൾ ഉൾപ്പെടുന്ന പൊതുവിജ്ഞാനം എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ ഉണ്ടായിരിക്കുക. കുട്ടികളിലെ ഭയവും സങ്കോചവും അകറ്റി സമാനമനസ്കരായ കൂട്ടുകാരുമായി അറിവ് പങ്കുവെക്കാൻ ഈ വേദി ഏറെ സഹായകരമാകും. വിജ്ഞാനവും വിനോദവും ഒരുപോലെ ഒത്തുചേരുന്ന ഈ വലിയ അവസരം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ ടീമിനുവേണ്ടി സംഘാടകർ അഭ്യർത്ഥിച്ചു.
മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതായിരിക്കും.
റിപ്പോർട്ട്: ഷാജു മാത്യു
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4




































