ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിൻ്റെ പശ്ചാആലത്തിലൂടെ
രസാകരമായ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രം – മധുരം വപ്പ്..

സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കൂടോത്രം എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് ശ്രദ്ധേയനായ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക് റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന. സെവൻ ആർട്ട്സ് മോഹൻ്, മെറീനാമൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കൊച്ചി വൈറ്റി, ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ വലിയ സാന്നിദ്ധ്യമുണ്ടായി

വിവാഹത്തിൻ്റെ തലേന്ന് നടക്കുന്ന ഒരു ആലോഷം. ഈ ചടങ്ങിലേക്ക് ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, അങ്ങനെ സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിൽ നിന്നുള്ള ധാരാളം പേർ എത്തിച്ചേർന്നിരിക്കുന്നു. അറുപിശുക്കനായ കല്യാണച്ചെക്കൻ്റെ അപ്പൻ്റെ സ്വത്ത് വീതം വപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന ചില കുശലപ്രയോഗങ്ങൾ, ആ കല്യാണ വീട്ടിൽ ചില നിഗൂഢ സത്യങ്ങൾ തെളിയിക്കുന്നതിനുള്ള കാരണമായി ഈ മധുരം വയ്പ്പ് ചടങ്ങ് മാറുന്നു. പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, മറ്റൊരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമോദ് വെളിയനാട് ശ്രീജിത്ത് രവി ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ് , ലിബിയാ സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ – വിനായക് ശശികുമാർ
സംഗീതം – ജയ്സൺ ജോൺ.
ഛായാഗ്രഹണം – ജിസ്മിൻ സെബാസ്റ്റ്യൻ.
എഡിറ്റിംഗ് – ജ്യോതിഷ് കുമാർ.
കലാ സംവിധാനം – രാജീവ് കോവിലകം..
മേക്കപ്പ് – ജയൻ പൂങ്കുളം..
കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ
സ്റ്റിൽസ് – രാജീവ് അഴിയൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പിൽ.
പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ.
പ്രൊഡക്ഷൻ കൺട്രോളർ – എ.ഡി.ശ്രീകുമാർ.
ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി
പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































