ന്യൂയോര്‍ക്ക്: ഇത്തവണത്തെ അമേരിക്കല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ സാന്നിധ്യം ലോകത്തു തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ അഭിമാനമായി ഒരു യുവതികൂടി അമേരിക്കന്‍ അധികാരങ്ങളില്‍ സ്ഥാനം പിടിക്കാന്‍ പോവുകയാണ്. ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയത് വനിതാ ഗുപ്ത എന്ന അഭിഭാഷകയാണ്. 46 കാരിയായ വനിതാ ഗുപ്തയെ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചു കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ ആവും.
രാജ്യത്തിന് നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ നടത്തുന്ന അക്രമങ്ങള്‍ക്കും ചേരിതിരിവിനും എതിരായി ശക്തമായി പേരാടുന്ന വ്യക്തിയാണ്. ഒബാമ-ബൈഡന്‍ കാലഘട്ടത്തില്‍ പോലും ഇതിന് വേണ്ടി വനിതാ ഗുപ്ത ഏറെ സമഗ്രമായ അന്വേഷണവും ശക്തമായ പ്രവര്‍ത്തനവും കാഴ്ച വെച്ചിരുന്നു.
നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള എന്ന പൗരാവകാശ സംഘടനയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച വനിതാ പെട്ടെന്നു തന്നെ തന്റെ പ്രവര്‍ത്തനം കൊണ്ട് പേരെടുത്തു. തുടര്‍ന്ന് അമേരിക്കന്‍ സിവില്‍ ലിബരട്ടീസ് യൂണിയനിലേക്കും അവിടെനിന്നും അക്കാലത്ത് ഓമബ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ കീഴിലുള്ള ജസ്റ്റിവ് വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്ന വനിതാ ഗുപ്ത അമേരിക്കന്‍-ഇന്ത്യന്‍ വംശജയയാണ്. അമേരിക്കന്‍ ജസ്റ്റിസ് വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ വംശജയുണ്ടാവുന്നത് എന്തുകൊണ്ടും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ഇന്ത്യന്‍ എംബസി വെളിപ്പെടുത്തി. താന്‍ ഒരു ഇന്ത്യക്കാരിയായതിലും അഭിമാനം കൊള്ളുന്നുവെന്ന് വനിതാ ഇതെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…