മഴവെള്ളത്തില്‍ മതിമറന്നുല്ലസിക്കുന്ന മഞ്ഞ നിറത്തിലുള്ള തവളകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ. IFS ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാനാണ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മണ്‍സൂണിന്‍റെ വരവോടെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരത്തിലുളള തവളകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണ പ്രതിഭാസമാണ്. എന്നാല്‍ തിളക്കമുളള മഞ്ഞ തവളകളെ കാണുന്നത് അപൂര്‍വ്വമാണ്.
വീഡിയോ കണ്ടവരില്‍ പലരും ആര്‍ത്തുല്ലസിക്കുന്ന ഇത്രയധികം മഞ്ഞ തവളകളെ ഒരുമിച്ച് കണ്ടതിന്‍റെ അത്ഭുതത്തിലാണ്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മഞ്ഞ നിറത്തിലുള്ള തവളകളല്ല എന്നതാണ് വസ്തുത. മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രമാണ് ഈ തവളകള്‍ക്ക് മഞ്ഞ നിറം ലഭിക്കുന്നത്…!! അതും “ഇണ”യെ ആകര്‍ഷിക്കാന്‍ വേണ്ടി…!!
കാഴ്ചയിലുള്ള കൗതുകം കൊണ്ടുതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഒന്നര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.
എന്നാല്‍, വീഡിയോ വ്യാപകമായി പ്രചരിക്കുന്നതൊടൊപ്പം കൊറോണ വൈറസുമായി ബന്ധിപ്പിച്ചു കൊണ്ടുളള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ മഞ്ഞ തവളകളുമായി ബന്ധിപ്പിച്ചു കൊണ്ടുളള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ചിലര്‍ വെട്ടുകിളി കൂട്ടത്തിന്‍റെ ആക്രമണത്തെയും മഞ്ഞ തവളകളുമായി ബന്ധിപ്പിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞ തവളകളുമായി ബന്ധപ്പെട്ട ഇത്തരം അഭ്യൂഹങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് പര്‍വീണ്‍ കാസ്‌വാന്‍ പറയുന്നു….
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…