തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടും മന്ത്രിമാര്‍ക്ക് അധികാരങ്ങള്‍ ലഘൂകരിച്ചുകൊണ്ടും പുതിയ ചട്ടങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നു. മുഖ്യമന്ത്രിക്കും വകുപ്പ ്‌സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍ പരിഷ്‌കരിക്കരിച്ച് ഭരണസമ്പ്രദായത്തിന് തന്നെ അടിമുടി മാറ്റങ്ങള്‍ വരുത്തുകയാണ്.
ഇതുപ്രകാരം മന്ത്രിസഭാ യോഗം തീരുമാനിക്കുന്ന പലതിലും മുഖ്യമന്ത്രിക്ക് നേരിട്ട് സ്വയമേധയാ തീരുമാനങ്ങള്‍ എടുക്കാം എന്നതും ഇതിന്റെ സവിശേഷതയാണ്. മുന്‍പ് മന്ത്രിമാര്‍ നേരിട്ട് ചെയ്തിരുന്ന പലതും ഇനിമുതല്‍ മന്ത്രിമാരില്‍ക്കൂടെയല്ലാതെ നേരിട്ട് വകുപ്പ് സെക്രട്ടറിമാര്‍ക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാം. ഇപ്പോഴുള്ള രീതിയനുസരിച്ച് ഓരോ വകുപ്പിന്റെയും സുപ്രധാന അധികാരി അതാതു വകുപ്പിന്റെ മന്ത്രിമാര്‍ മാത്രമായിരുന്നു.
എന്നാല്‍ പുതിയ ചട്ടപ്രകാരം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടി ഈ അധികാരം ഉപയോഗിക്കാമെന്ന രീതിയില്‍ ചട്ടങ്ങള്‍ മാറ്റി. ഇതുമൂലം പല കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്കും മറ്റും മന്ത്രിയുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് ഇടപെട്ട് ഫയലുകള്‍ നീക്കി കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാവുന്നതാണ്. പുതിയ ചട്ടപ്രകാരം ഏതു വകുപ്പിലെ ഫയലുകളും മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെട്ട് വകുപ്പ് സെക്രട്ടറി വഴി എടുപ്പിച്ച് അതില്‍ തീര്‍പ്പുണ്ടാക്കാവുന്നതാണ്. നിലവിലുള്ള ജോലിയെക്കാള്‍ കൂടുതല്‍ ഭാരം ഇനിമുതല്‍ ഓരോ വകുപ്പു സെക്രട്ടറിമാരും വഹിക്കേണ്ടി വന്നേക്കും.
വെറേയും ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. പി.എസ്.സി ഉള്‍പ്പെടെ അതുപോലെ സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്നിവയിലെ ചെയര്‍മാന്‍, ഡയറക്ര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവുടെയൊക്കെ നിയമനങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നടത്താം എന്നതും പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടും. ഇതോടെ ഇത്തരം സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യാം.
(അവലംബം: മാതൃഭൂമി ന്യൂസ്)
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…