മലപ്പുറം: മലപ്പുറത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് (26) മരിച്ചത്. പുരക്കല്‍ ഷമീം(24), സഹോദരന്‍ ഷജീം(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
യാസറും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍.പി സ്‌കൂള്‍ മൈതാനത്ത് സ്ഥിരമായി കൂട്ടം കൂടിയിരിക്കാറുണ്ട്. തൊട്ടടുത്ത വീട്ടിലെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ അവരെ അവിടെ ഇരിക്കരുത് എന്ന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഈ തർക്കമാണ് യാസറിന്റെ മരണത്തില്‍ കലാശിച്ചത്. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ. പരിക്കേറ്റവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…