ഷാർജ: കൽബ, ഖോർഫക്കാൻ മേഖലകളെ ബന്ധിപ്പിക്കുന്ന വാദി അൽ ഹിൽ മുതൽ കൽബ വരെ നീളുന്ന റോഡ് ഷാർജയുടെ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. നൂറു കോടി ദിർഹം ആണ് റോഡ് നിര്‍മ്മിക്കാൻ ചിലവായിരിക്കുന്നത്. വാദി അൽ ഹില്‍ മുതൽ കൽബ വരെ 26 കിലോമീറ്റർ ദൂരം ആണ് റോഡിനുള്ളത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി ഇന്നലെ കൽബ നഗരം സന്ദർശിക്കുകയും കൽബ റോഡ് ഉദ്ഘാടനം ചെയ്യുകയും നഗരത്തിലെ നിരവധി വികസന, ടൂറിസം പദ്ധതികൾ പരിശോധിക്കുകയും ചെയ്തു.
കൽബ നഗരം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് റോഡ് നിർമ്മാണം തുടങ്ങിയത്. നഗരം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും, കൽബ നഗരത്തിലെ താമസക്കാർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ് വന്നതോടുകൂടി ഷാർജയും കൽബയും തമ്മിലുള്ള യാത്രാ സമയം 90 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ കുറയും.
8.5 കിലോമീറ്റർ നീളമുള്ള വാദി മാദിക് റോഡിൽ രണ്ട് തുരങ്കങ്ങൾ കൂടാതെ മൂന്ന് കവലകളും 10 ക്രോസിങ്ങുകളും ഉണ്ട്. 450 മീറ്റർ നീളമുള്ള തുരങ്കത്തിൽ അഞ്ച് ക്രോസിങ്ങുകളും ഒരു കവലയും ഉൾപ്പെടുന്നു. കൽബ റോഡിന്‍റെ ഇരുവശങ്ങളിലും മനോഹരമായി ചെടികള്‍ വെച്ച്പിടിപ്പിച്ചിട്ടുണ്ട്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…