കൊച്ചി: സന്തോഷ് ശിവന്‍ സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ഈ ചിത്രത്തില്‍ മഞ്ചുവാരിയര്‍ പാടിയ ‘കാന്താ കാതോര്‍ത്തു നില്‍പ്പൂ ഞാന്‍ , കിം കിം കിം ‘ എന്നു പറഞ്ഞ ഗാനം ഇന്നലെയാണ് പൊതുജനങ്ങള്‍ക്കായി യൂട്യൂബ് റിലീസ് നടത്തിയത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വയറലായ ഈ ഗാനം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലേതാണ്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
മഞ്ചുവാരിയര്‍ വളരെ മനോഹരമായ ഈ ഗാനം ഒരു ഗായികയെപ്പോലെ തന്നെ മനോഹരമായി മഞ്ചു പാടിയിട്ടുണ്ട്. പെട്ടെന്ന് കേട്ടാല്‍ എല്ലാവരും ഇത് ഏതോ പാടിത്തഴക്കമുള്ള ഒരു ഗായിക പാടിയ പാട്ടാണെന്ന് മാത്രമാണ് ധരിക്കുക. അത്രയ്ക്ക് കയ്യടക്കത്തൊടെയാണ് വളരെ വിചിത്രമായ ഈണം ചെയ്തിരിക്കുന്ന ഈ ഗാനം പുറത്തു വന്നിരിക്കുന്നത്. ബി.കെ. ഹരിനാരായണനാണ് ഈ കിം കിം ഗാനത്തിന്റെ രചയിതാവ്. രാം സുരേന്ദ്രന്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കു്‌നത്. ശ്രീ.വൈകം എം.പി. മണി പാടി സംഗീത സംവിധാനം ചെയ്തിരിക്കുന്ന പഴയ ‘പാരിജാതപുഷ്ടഹര്‍ണം’ എന്ന സംഗീത നാടകത്തിലെ ‘കാന്താ തൂക്കുന്നു തൂമനം ‘ എന്ന ഗാനത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഈ ഗാനം നിര്‍മ്മിച്ചതെന്ന് തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട്.
ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ സന്തോഷ് ശിവന്‍ ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട കലാകാരന്മാര്‍ എല്ലാവരും ഉണ്ട്. സൗബിന്‍ സാഹിര്‍, ഇന്ദ്രന്‍സ്, മഞ്ചുവാരിയര്‍, അജുവര്‍ഗീസ്, നെടുമുടിവേണു, ബേസിന്‍ ജോസഫ് തുടങ്ങി ഒരു നീണ്ട നിരയാണ് ചിത്രത്തിലെ താരങ്ങള്‍. മലയാളത്തിലെ ഒരു തകര്‍പ്പന്‍ സൂപ്പര്‍ ഹിറ്റാണ് നിര്‍മ്മാതാക്കള്‍ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. ചിത്രം റിലീസ് കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…