ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും എല്ലാം ട്രാക്ടറില്‍ തന്നെയാണ്. ഈ സമരത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധി വ്യക്തമാക്കി, സര്‍ക്കാര്‍ നല്ല തീരുമാനമെടുക്കുന്നതുവരെ തങ്ങള്‍ ഈ സ്ഥിതി തുടരുമെന്ന നിലപാടിലാണ് വനിതാ കര്‍ഷകര്‍.
സമരത്തിനെത്തിയ 70 കാരി ഗുര്‍ദേവ് കൗര്‍ ആണ് സമരമുഖത്തെ ഏറ്റവും പ്രായം കൂടിയ വനിതാ കര്‍ഷകരില്‍ ഒരാള്‍. ഇടയ്ക്കിടെ അവരുടെ വിട്ടില്‍ നിന്നും ബന്ധുക്കള്‍ വിളിച്ച ആരോഗ്യ സ്ഥിതി അന്വേഷിക്കാറുണ്ട്. ഇവരെകൂടാതെ നിരവധി വനിതാ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഏതാണ്ട് നൂറുകണക്കിന് വനിതാ പ്രതിനിധികള്‍ ഉണ്ടെന്നാണ് സമരാനുകൂലികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസങ്ങളായി തങ്ങള്‍ ഈ സമരത്തിന്റെ ഭാഗമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനെപ്പറ്റി വളരെ ശക്തമായ ചര്‍ച്ചകളും തീരുമാനങ്ങളും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ സമരമുഖത്ത് എത്തിയതെന്നും സമരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറിവരുന്നതുവരെ തങ്ങള്‍ സമരം ചെയ്യുമെന്നുമാണ് മറ്റൊരു 65 കാരിയായ വനിതാ കര്‍ഷക സ്ത്രീയായ അമര്‍ജീത് കൗര്‍ പറയുന്നത്. ഞങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ട്രാക്ടറകുളില്‍ ഉറങ്ങുകയും ഭക്ഷണ കഴിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ ട്രോളികളിലാണ് അന്തിയുറങ്ങുന്നതും മറ്റും. മറ്റു ചിലര്‍ കുടിലുകള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
പകല്‍ മുഴുവന്‍ പ്രതിഷേധ പ്രകടനത്തിലും മറ്റും പങ്കെടുത്ത് വൈകുന്നേരത്തോടെ മറ്റുള്ളവര്‍ക്കും മറ്റും വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും തുടരും. വൈകുന്നേരം ട്രാക്ടറുകളില്‍ ഇരുന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. മറ്റു സ്ത്രീകളും ഇതോടൊപ്പം സഹകരിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ട്രാക്ടറുകളാണ് തങ്ങളുടെ ഇപ്പോഴത്തെ താമസ വീട്. ഈ സമരം കഴിയുന്നതുവരെ തങ്ങള്‍ ഇത് തുടരുമെന്നുമാണ് വനിതാ കര്‍ഷകരുടെ മറുപടി.
(അവലംബം: മാതൃഭൂമി ന്യൂസ് ഓണ്‍ലൈന്‍, ചിത്രങ്ങള്‍: എ.എന്‍.ഐ)
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…