gnn24x7

ഭക്ഷണവും ഉറക്കവും ട്രാക്ടറില്‍ : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്‍ഷകര്‍

0
162
gnn24x7

ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും എല്ലാം ട്രാക്ടറില്‍ തന്നെയാണ്. ഈ സമരത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധി വ്യക്തമാക്കി, സര്‍ക്കാര്‍ നല്ല തീരുമാനമെടുക്കുന്നതുവരെ തങ്ങള്‍ ഈ സ്ഥിതി തുടരുമെന്ന നിലപാടിലാണ് വനിതാ കര്‍ഷകര്‍.

സമരത്തിനെത്തിയ 70 കാരി ഗുര്‍ദേവ് കൗര്‍ ആണ് സമരമുഖത്തെ ഏറ്റവും പ്രായം കൂടിയ വനിതാ കര്‍ഷകരില്‍ ഒരാള്‍. ഇടയ്ക്കിടെ അവരുടെ വിട്ടില്‍ നിന്നും ബന്ധുക്കള്‍ വിളിച്ച ആരോഗ്യ സ്ഥിതി അന്വേഷിക്കാറുണ്ട്. ഇവരെകൂടാതെ നിരവധി വനിതാ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഏതാണ്ട് നൂറുകണക്കിന് വനിതാ പ്രതിനിധികള്‍ ഉണ്ടെന്നാണ് സമരാനുകൂലികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി തങ്ങള്‍ ഈ സമരത്തിന്റെ ഭാഗമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനെപ്പറ്റി വളരെ ശക്തമായ ചര്‍ച്ചകളും തീരുമാനങ്ങളും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ സമരമുഖത്ത് എത്തിയതെന്നും സമരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറിവരുന്നതുവരെ തങ്ങള്‍ സമരം ചെയ്യുമെന്നുമാണ് മറ്റൊരു 65 കാരിയായ വനിതാ കര്‍ഷക സ്ത്രീയായ അമര്‍ജീത് കൗര്‍ പറയുന്നത്. ഞങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ട്രാക്ടറകുളില്‍ ഉറങ്ങുകയും ഭക്ഷണ കഴിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ ട്രോളികളിലാണ് അന്തിയുറങ്ങുന്നതും മറ്റും. മറ്റു ചിലര്‍ കുടിലുകള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

പകല്‍ മുഴുവന്‍ പ്രതിഷേധ പ്രകടനത്തിലും മറ്റും പങ്കെടുത്ത് വൈകുന്നേരത്തോടെ മറ്റുള്ളവര്‍ക്കും മറ്റും വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതും മറ്റും തുടരും. വൈകുന്നേരം ട്രാക്ടറുകളില്‍ ഇരുന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. മറ്റു സ്ത്രീകളും ഇതോടൊപ്പം സഹകരിച്ചുകൊണ്ട് കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ട്രാക്ടറുകളാണ് തങ്ങളുടെ ഇപ്പോഴത്തെ താമസ വീട്. ഈ സമരം കഴിയുന്നതുവരെ തങ്ങള്‍ ഇത് തുടരുമെന്നുമാണ് വനിതാ കര്‍ഷകരുടെ മറുപടി.

(അവലംബം: മാതൃഭൂമി ന്യൂസ് ഓണ്‍ലൈന്‍, ചിത്രങ്ങള്‍: എ.എന്‍.ഐ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here