കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ. മൂന്നു മണിക്കൂറോളമാണ് പൊലീസുകാർ കാറിനുള്ളിൽ കുടുങ്ങിപ്പോയത്.
ഉടമ ആപ്പിലൂടെ വാഹനം ലോക്ക് ചെയ്തതിനെ തുടർന്നാണ് പൊലീസുകാർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാതായത്.
ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിൽ എടുത്ത എസ്‍യുവി കേസ് ഒത്തുതീർപ്പിലായതിനെ തുടർന്ന് തിരിച്ചെടുക്കാൻ ഉടമ പൊലീസ് സ്റ്റേഷനിലെത്തി.
അപ്പോഴാണ് വാഹനം സ്റ്റേഷൻ പരിസരത്തില്ലെന്ന് ബോധ്യമായത്. ജിപിഎസ്‍ എനേബിൾഡ് സെക്യൂരിറ്റി സിസ്റ്റമുണ്ടായിരുന്ന വാഹനം ലക്നൗവിൽ നിന്ന് 143 കിലോമീറ്റർ അകലെയുണ്ടെന്നു കണ്ടെത്തിയ ഉടമ ആപ്പിലൂടെ വാഹനത്തിന്റെ എൻജിൻ ഓഫാക്കുകയും വാഹനം ലോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ 3 മണിക്കൂർ വാഹനത്തിൽ കുടുങ്ങിയത്.
സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാതെ പൊലീസുകാർക്ക് മൂന്ന് മണിക്കൂർ കാറിൽ ഇരിക്കേണ്ടി വന്നു.
വാഹനം മോഷണം പോകുന്നത് തടയാനുള്ള ഹൈ സെക്യൂരിറ്റി സിസ്റ്റമായിരുന്നു ഉടമ എസ്‍യുവിയിൽ ഘടിപ്പിച്ചിരുന്നത്.
ആപ്പിലൂടെ വാഹനം ലോക്ക് ചെയ്താൽ ഉടമയുടെ പക്കലുള്ള പാസ്‌വേഡ് ഉപയോഗിക്കാതെ വാഹനം തുറക്കാനോ സ്റ്റാർട്ട് ആക്കാനോ സാധിക്കില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…