Buzz News

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം : 28 മരണം ; കനത്ത നാശനഷ്ടം

മുംബൈ: മഹാരാഷ്ട്രയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 2,300 വീടുകള്‍ക്കും ഏക്കര്‍ കണക്കിന് വിളകള്‍ക്കും നാശനഷ്ടമുണ്ടായി. 21,000 ത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് പറയുന്നതനുസരിച്ച്, മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ മരണസംഖ്യ 28 ആയി ഉയര്‍ന്നു. മരണസംഖ്യ ഏറ്റവും കൂടുതല്‍ സോളാപൂര്‍ ജില്ലയിലാണ്. ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു.

പൂനെ, സോളാപൂര്‍, സതാര, സാംഗ്ലി ജില്ലകളില്‍ 57,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കരിമ്പ്, സോയാബീന്‍, പച്ചക്കറികള്‍, അരി, മാതളനാരങ്ങ, പരുത്തി തുടങ്ങിയ വിളകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. മേഖലയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 513 ഓളം കന്നുകാലികള്‍ നശിച്ചതായി പൂനെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കനത്ത മഴ പൂനയിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പൂനെയില്‍ ഒരാളെ ഇപ്പോഴും കാണാനില്ലെന്നും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. സോളാപൂര്‍ (17,000), സാംഗ്ലി (1,079), പൂനെ (3,000), സതാര (213) ജില്ലകളിലെ 6,061 വീടുകളില്‍ നിന്ന് 21,292 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago