മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന മന്ത്രിമാരില്‍ ഒരാളായ ധനഞ്ജയ് മുണ്ഡെക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി വന്നതിന് പുറമെ മന്ത്രി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഇത് വലിയ വിവാദങ്ങൡലേക്ക് വഴിവെച്ചു. 2006 മുതല്‍ പലതവണ മന്ത്രി തന്നെ ബലാത്സംഗം ചെയ്തതായി മുംബൈയിലെ ഗായികയാണ് പരാതിപ്പെട്ടത്. എന്നാല്‍ യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള വഴിയാണെന്ന് മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ആ സ്ത്രീയുമായി ബന്ധമില്ലെന്നും എന്നാല്‍ ആ സ്ത്രീയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടെന്നും അതില്‍ തനിക്ക് രണ്ട് കുട്ടികളും ഉണ്ട് എന്ന വെളിപ്പെടുത്തലാണ് പിന്നീട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ആരോപണമുണ്ടായ യുവതിയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. അതിലുണ്ടായ കുട്ടിയെ താന്‍ ഏറ്റെടുത്തിട്ടുമുണ്ട്. അവര്‍ തനിക്കൊപ്പമാണ് താമസിക്കുന്നത് എന്നും മന്ത്രി വെളിപ്പെടുത്തി. തന്റെ ഭാര്യയ്ക്ക് തന്റെ ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും അവര്‍ ഇത് അംഗീകരിച്ചു കഴിഞ്ഞുമെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ഈ പുതിയ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ഭാര്യമാരുടെയും കുട്ടികളുടെയും സ്വത്ത് വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. എന്നാല്‍ മുണ്ഡെ ഇത് വ്യക്തമായി കാണിച്ചില്ലെന്നു പറഞ്ഞാണ് ബി.ജെ.പി നതോവ് കിരിത് സൊമയ്യ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. പല ഭാഗത്തുനിന്നും സത്യം പുറത്തു വരണമെന്ന് പറഞ്ഞ് പരക്കെ ആക്ഷേപം ഉയര്‍ന്നു വന്നു.
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…