തിരുവനന്തപുരം: കേരള പോലീസ് ആപ്പിന് പേര് നൽകി മകൻ പ്രശസ്തന്‍ ആയെങ്കിൽ പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് അമ്മയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി നളിനിക്കാണ് മകൻ ഫേമസായതോടെ തിരക്ക് കൂടിയത്. കേരളാപോലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേര് നിർദ്ദേശിക്കാൻ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരുന്നു.
പൊലീസിന്‍റെ പൊലും ആപ്പിന്‍റെ ആപ്പും ചേര്‍ത്ത് ‘പൊല്ലാപ്പ്’ എന്ന പേര് നിർദേശിച്ചത് വാമനപുരം സ്വദേശിയായ ശ്രീകാന്ത് എന്ന യുവാവായിരുന്നു. ഈ പേര് കുറച്ച് മോഡേൺ ആക്കി POL APP എന്ന പേരിൽ കേരള പൊലീസ് സ്വീകരിക്കുകയും ചെയ്തു.
പൊല്ലാപ്പ് കമന്‍റിലൂടെ തന്നെ വാർത്തകളിൽ നിറഞ്ഞ ശ്രീകാന്ത് ഇതോടെ വീണ്ടും ഫേമസായി. ആളുകൾ ശ്രീകാന്തിനെ തിരക്കി വീട്ടിലെത്തി തുടങ്ങി. ഫോൺ വിളിച്ചുള്ള അന്വേഷണം വേറെയും. ഇതെല്ലാം കൊണ്ട് വലഞ്ഞിരിക്കുന്നത് അമ്മയായ നളിനിയാണ്. കാരണം ശ്രീകാന്ത് നാട്ടിലില്ല എന്ന കാര്യം പലർക്കും അറിയില്ല. യുവാവ് വീട്ടിലുണ്ടാകും എന്നു കരുതിയാണ് പലരും ആറാംതാനത്തുള്ള വീട്ടിലേക്കെത്തുന്നത്, പക്ഷെ ശ്രീകാന്ത് നിലവിൽ ദുബായിൽ ജോലി ചെയ്യുകയാണ്. ഇതറിയാതെയാണ് പലരും ഇയാളെ തിരക്കി വീട്ടിലെത്തുന്നതും.
ജീവിതത്തിലെ പുതിയ ട്വിസ്റ്റിൽ വളരെ സന്തോഷമുണ്ടെന്നാണ് ശ്രീകാന്ത് ന്യൂസ്18 മലയാളത്തോട് പ്രതികരിച്ചത്. വീട്ടിൽ വിളിക്കുമ്പോൾ ആളുകൾ തിരക്കി വരാറുണ്ടെന്നും ധാരാളം ഫോണ്‍ വിളികൾ എത്താറുണ്ടെന്നും പറയുന്നുണ്ട്… ഈ സമയത്ത് വീട്ടിലില്ലാത്തതിൽ വിഷമമുണ്ടെന്നും ശ്രീകാന്ത് പറയുന്നു..
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…