ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ക്രൂരതകളും മൃഗങ്ങളോട് ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ജീവനുള്ള കടല്‍പ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ പേര് ആരോ പേര് കുത്തിയിരിക്കുന്നു. മിണ്ടാപ്രാണിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പോലീസ്. അമേരിക്കന്‍ നിയമപ്രകാരം കടുത്ത ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കാന്‍ സാധ്യത.
ഫ്ളോറിഡയിലെ ഹോമോസാസ നദിയിലെ കടല്‍പ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് കണ്ടെത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ഒന്നാണ് ഈ കടല്‍പ്പശു. ഈ സാധുമൃഗത്തിനെ ഉപദ്രവിക്കുന്നത് നിയമപ്രകാരം വളരെ ശക്തമായ ശിക്ഷ ലഭിക്കുന്ന ഒന്നാണെന്ന് അറിഞ്ഞുകൊണ്ട് ആരോ ചെയ്തതായിട്ടാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നുന്നത്. ഇത് ചെയ്തയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വ്യക്തിക്ക് 5000 യു.എസ്. ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…