ന്യൂഡല്‍ഹി: രാജ്യത്ത് ഏതാനും ദിവസങ്ങളിലായി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപരിച്ചതായി സന്ദേഹം. ഡല്‍ഹിയില്‍ സഞ്ജയ് പാര്‍ക്കില്‍ മാത്രം 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇത് പക്ഷിപ്പനിയുടെ പകര്‍ച്ചയാവാം എന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.
ഇതോടെ ഡല്‍ഹിയിലെ ഇറച്ചിക്കോഴി മാര്‍ക്കറ്റുകള്‍ 10 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായി. രാജ്യത്ത് പക്ഷിപ്പനി കണ്ടെത്തിയ സംസ്ഥാനങ്ങള്‍ ഇതോടെ ഏഴായി. എന്നാല്‍ ഛത്തീസ്ഗഢ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവടങ്ങളിലെ പക്ഷികളുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
എന്നാല്‍ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നു വരുന്നതേ ഉള്ളൂ. എന്നാലും കോഴിയിറച്ചിയും താറാവ് ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവകുപ്പ് ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇതെക്കുറിച്ച് ജാഗ്രത നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കൊറോണ പോലുള്ള വൈറസുകള്‍ ഇനിയും മനുഷ്യരിലേക്ക് ഇതുപോലെ എത്തിപ്പെടാമെന്ന ആശങ്കയുള്ളതിനാല്‍ പക്ഷികളുമായി അടുത്തിടപഴകുന്നതും മാംസം കഴിക്കുന്നതും അതീവ ശ്രദ്ധയോടെ വേണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…