കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും നേടിയെടുത്ത അപ്പുഭട്ടതിരി എന്ന എഡിറ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ നിഴല്‍ ‘. മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന ബോബന്‍ കുഞ്ചാക്കോ ആണ് ചിത്രത്തിന്റെ നായകന്‍. സൗത്ത് ഇന്ത്യന്‍ നായികയും ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ നായികമാരില്‍ പ്രധാനിയായ നയന്‍താരയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായിക.
ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍നാര മലയാളത്തില്‍ വീണ്ടും അഭനയിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. എസ്.സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രം എഴുതിയിരിക്കുന്നത്. ആന്റോജോസഫ് ഫിലിമ കമ്പനിക്കൊപ്പം അഭിജിത്ത് എം. പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി, ട.പി. ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാവുന്നു.
ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തികച്ചും ത്രില്ലര്‍ വിഭാഗത്തിലുള്ള അന്വേഷണ ചിത്രമായിരിക്കും നിഴല്‍. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച മറ്റൊരു ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിര വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. പ്രേക്ഷകരുടെ അന്വേഷണ ‘ജയിംസ്‌ബോണ്ട് ‘ ആയി കുഞ്ചാക്കോ മാറുമോ എന്ന് നമുക്ക് കാത്തിരിക്കാം.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…