ന്യൂഡല്ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള് കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല് അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും വച്ചു പുലര്ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എത്ര കോവിഡ് രോഗികള് കുറഞ്ഞാലും ഇന്ത്യയില് അവസാനത്തെ കോവിഡ് രോഗി രോഗമുക്തനാവും വരെ സുരക്ഷിതത്വവും സാമൂഹിക അകലവും മാസ്കും തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയിലെ കോവിഡ് വാക്സിനേഷന് മരുന്നുകളുടെ വികസനം അന്തിമ ഘട്ടത്തിലാണെന്നും ആദ്യഘട്ടത്തില് തന്നെ ഭാരത്തിലെ ആരോഗ്യപ്രവര്ത്തകര് ഉള്പ്പെടെയുള്ള 30 ലക്ഷം പേര്ക്കായി ലഭ്യമാക്കുമെന്നും അറിയിച്ചു. മുന്ഗണന പ്രകാരമായിരിക്കും മരുന്ന് ലഭ്യമാക്കുകെയന്നും കരിഞ്ചന്തയില് മരുന്ന് എത്തുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിചേര്ത്തു.
ആരോഗ്യമേഖലയില് ചുരുങ്ങിയത് 70 ലക്ഷത്തിലധികം പേര് ജോലി ചെയ്യുന്നുണ്ട്. ആയുഷ് മേഖലയിലടക്ം ജോലി ചെയ്യുന്ന 20 ലക്ഷം ഡോക്ര്മാര്, 15 ലക്ഷത്തോളം വരുന്ന നഴ്സിങ് സ്റ്റാഫുകള്, 10 ലക്ഷത്തോളം വരുന്ന ആശ വര്ക്കര്മാര്, മറ്റു അനുബന്ധ ആരോഗ്യ പ്രവര്ത്തകര് എന്നിവരൊക്കെ മുന്ഗണനയിലുണ്ട്. 50 വയസ്സിന് പ്രാത്തിന് മുകളിലുള്ളവരും അവരുമായി ബന്ധപ്പെട്ടവര്ക്കും മുന്ഗണന പ്രകാരം മരുന്ന് ലഭ്യമാക്കും.
ഇതിനിടെ റഷ്യയുടെ വാക്സിനേഷനായ സ്പുട്നിക്-5 ന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള് ഇന്ത്യയില് ചെയ്യുവാനുള്ള അനുമതി ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ നല്കിക്കഴിഞ്ഞു. വാക്സിന് നല്ലരീതിയില് പ്രതിഫലിക്കുകയാണെങ്കില് 10 കോടിയോളം വാക്സിന് ഇന്ത്യയ്ക്ക് നല്കുമെന്നും റഷ്യ സൂചിപ്പിച്ചിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…