gnn24x7

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു : വാക്‌സിന്‍ ആദ്യഘട്ടം 30 കോടി പേര്‍ക്ക് ലഭ്യമാവും

0
189
gnn24x7

ന്യൂഡല്‍ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്‍ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും വച്ചു പുലര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര കോവിഡ് രോഗികള്‍ കുറഞ്ഞാലും ഇന്ത്യയില്‍ അവസാനത്തെ കോവിഡ് രോഗി രോഗമുക്തനാവും വരെ സുരക്ഷിതത്വവും സാമൂഹിക അകലവും മാസ്‌കും തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ മരുന്നുകളുടെ വികസനം അന്തിമ ഘട്ടത്തിലാണെന്നും ആദ്യഘട്ടത്തില്‍ തന്നെ ഭാരത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 30 ലക്ഷം പേര്‍ക്കായി ലഭ്യമാക്കുമെന്നും അറിയിച്ചു. മുന്‍ഗണന പ്രകാരമായിരിക്കും മരുന്ന് ലഭ്യമാക്കുകെയന്നും കരിഞ്ചന്തയില്‍ മരുന്ന് എത്തുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആരോഗ്യമേഖലയില്‍ ചുരുങ്ങിയത് 70 ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ആയുഷ് മേഖലയിലടക്ം ജോലി ചെയ്യുന്ന 20 ലക്ഷം ഡോക്ര്‍മാര്‍, 15 ലക്ഷത്തോളം വരുന്ന നഴ്‌സിങ് സ്റ്റാഫുകള്‍, 10 ലക്ഷത്തോളം വരുന്ന ആശ വര്‍ക്കര്‍മാര്‍, മറ്റു അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ മുന്‍ഗണനയിലുണ്ട്. 50 വയസ്സിന് പ്രാത്തിന് മുകളിലുള്ളവരും അവരുമായി ബന്ധപ്പെട്ടവര്‍ക്കും മുന്‍ഗണന പ്രകാരം മരുന്ന് ലഭ്യമാക്കും.

ഇതിനിടെ റഷ്യയുടെ വാക്‌സിനേഷനായ സ്പുട്‌നിക്-5 ന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ചെയ്യുവാനുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിക്കഴിഞ്ഞു. വാക്‌സിന്‍ നല്ലരീതിയില്‍ പ്രതിഫലിക്കുകയാണെങ്കില്‍ 10 കോടിയോളം വാക്‌സിന്‍ ഇന്ത്യയ്ക്ക് നല്‍കുമെന്നും റഷ്യ സൂചിപ്പിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here