gnn24x7

ശവസംസ്‌കാരം ഇനി ‘ലൈവ് ‘

0
412
gnn24x7

തിരുവനന്തപുരം: കോവിഡ് മഹാമാരി നമ്മുടെ സമൂഹത്തിലും സാമൂഹിക ചുറ്റുപാടിലും ഒരുപാട് വ്യതിയാനങ്ങള്‍ സംഭവിപ്പിച്ചിരുന്നു. അത് സമൂഹവും പൊതുജനങ്ങളും ബുദ്ധിമുട്ടിയാണെങ്കിലും അതുമായി താദാമ്യം പ്രാപിച്ചിരുന്നു. എല്ലാറ്റിനും ഈ കോവിഡ് കാലഘട്ടത്തില്‍ പലവിധ സാധ്യതകള്‍ കണ്ടെത്തിയിരുന്നു. പഠനങ്ങള്‍ ഓണ്‍ലൈനായി, മിക്ക പരീക്ഷകളും ഓണ്‍ലൈനായി. എന്തിന് പച്ചക്കറിയും മീനും വരെ ഓണ്‍ലൈനായി. ഇതിന്റെ കൂട്ടത്തില്‍ ശവസംസ്‌കാരവും ഓണ്‍ലൈനാവുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവരുടെ മരണാനന്തര ചടങ്ങുകള്‍ കാണുവാനുള്ള സൗകര്യം ലഭ്യമല്ല. ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍ ഒട്ടും സാധ്യവുമല്ല. ഇതിന് പരിഹരമായി പൊതുശ്മശാനമായ തൈക്കാട് ശാന്തി കവാടത്തിലെ ശവസംസ്‌കാര ചങ്ങുകള്‍ ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും എവിടെ നിന്നും കാണുവാനുള്ള സംവിധാനമായി എന്ന് മേയര്‍ ശ്രീകുമാര്‍ പറഞ്ഞു.

ഇവിടെ െപ്രധാനമായും കോവിഡ് ബാധിതരെയാണ് മറവ് ചെയ്യുന്നത്. മിക്കപ്പോഴും അടുത്ത ബന്ധുമിത്രാദികള്‍ക്കും സുഹൃത്തുക്കള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ വൈകാരികമായ ഒരു അസ്വാസ്ഥ്യം നിലനിലനിന്നിരുന്നു ഇതാണ് ട്രിവാന്‍ഡ്രം വെബ്‌പേജിലും (www.smarttvm.corporatonoftrivandrum.in), ശാന്തി കവാടത്തിന്റെ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും ലൈവ് സ്ട്രീമിംഗില്‍ ലഭ്യമായത്. പൊതുജനങ്ങള്‍ക്ക് ഈ ചടങ്ങുകള്‍ തത്‌സമയം ഈ മാധ്യമങ്ങളിലൂടെ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയിലൂടെ കാണാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here