Buzz News

കാര്‍ഷിക വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ ഇനി നികുതി ചീട്ട് ആവശ്യമില്ല

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇത്. ഇനിമുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിന് നികുതി ചിട്ട് ആവശ്യമില്ല. ഇത് വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ആസ്വാസകരമാവും. പാട്ടത്തിനെടുത്തും അല്ലാതെയും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുന്നവര്‍ക്കും ഇത് വലിയൊരു ആശ്വാസമായിരിക്കും. അതേസമയം നികുതി ചീട്ടിന് പകരം കര്‍ഷകര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുമായുള്ള പാട്ട ഉടമ്പടിയില്‍ പ്രദേശത്തെ കൃഷി ഓഫീസര്‍ കൃഷിയെക്കുറിച്ചും വിളയെക്കുറിക്കും കൃഷിയിറക്കുന്ന ആളെക്കുറിച്ചുമുള്ള വിശദമായ സാക്ഷ്യപ്പെടുത്തല്‍ മതിയാവുംമെന്ന് കൃഷി ഡയറക്ടര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കര്‍ഷകരെ കൂടുതല്‍ അടുത്തറിഞ്ഞ് കേരള സര്‍ക്കാര്‍ നടത്തിയ ഒരു മുന്നേറ്റമായി ഇതിനെ കണാമെന്ന് കര്‍ഷകര്‍ ആശ്വാസത്തോടെ പറയുന്നു. എന്നാല്‍ ഇതുപോലെ കൃഷി ഇന്‍ഷൂറര്‍ ചെയ്യാന്‍ സാധ്യമാവാതെ നിരവധി കര്‍ഷകര്‍ മലപ്പുറം ജില്ലയില്‍ ദുരിതത്തിലായ വാര്‍ത്ത മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം വിശദാമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പാട്ടകര്‍ഷകരുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ ഇന്‍ഷൂറന്‍സ് ഇല്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണന നല്‍കാറില്ലായിരുന്നു. എന്നാല്‍ ഈ തീരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസകരമാവും.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

19 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

20 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

23 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago