കൊല്ലം: ലോക്ക്ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് പ്രതിഭ പുറത്തെടുക്കുന്നത്. യൂട്യൂബിലും ടിക്ടോക്കിലും ഫേസ്ബുക്കിലുമൊക്കെ പലരും സ്വന്തം കഴിവു തെളിയിച്ചുള്ള വീഡിയോയും ഫോട്ടോയുമൊക്കെ പോസ്റ്റു ചെയ്യുന്ന സമയമാണ്.
ഒറ്റക്കാലിൽ ഒരു മണിക്കൂർ ശരീരം ചലപ്പിക്കാതെ നിന്ന് ബൈക്ക് സമ്മാനമായി നേടിയിരിക്കുകയാണ് അഖിലെന്ന ചെറുപ്പക്കാരൻ. കൊല്ലം ആറുമുറിക്കടയ്ക്ക് സമീപം ചെക്കാലമുക്കിലാണ് വ്യത്യസ്തമായ പന്തയം നടന്നത്.
ഇറച്ചിക്കട ജീവനക്കാരനാണ് അഖിൽ. തൊട്ടടുത്ത് സൗണ്ട്സ് നടത്തുന്ന ഷിബുവാണ് ഒറ്റക്കാൽ ചലഞ്ചിന് അഖിലിനെ വിളിച്ചത്. ഒരു മണിക്കൂർ ശരീരം തെല്ലും ചലിക്കാതെ ഒറ്റക്കാലിൽ നിൽക്കണമെന്നതായിരുന്നു പന്തയം. സമ്മാനമായി ഷിബു ഓഫർ ചെയ്തതാകട്ടെ സ്വന്തം ബൈക്കും.
മത്സരം പുരോഗമിച്ചതോടെ സമീപ കടക്കാരും കാഴ്ചക്കാരായി. ചിലർ പോലീസു വരുന്നുവെന്ന് പറഞ്ഞു. മറ്റു ചിലർ തമാശ പറഞ്ഞു നോക്കി. മറ്റു ചിലർ ഗോഷ്ടി കാണിച്ചു. പക്ഷേ, അഖിൽ കടുകിട ചലിച്ചില്ല.
ഒരു മണിക്കൂർ അഖിൽ ഒറ്റക്കാലിൽ പൂർത്തിയാക്കിയപ്പോൾ ഏവരുടെയും അഭിനന്ദനം. വാക്കുപാലിക്കുന്നതിൽ നിന്ന് ഷിബുവും പിന്നോട്ട് പോയില്ല. ബൈക്കിന്റെ താക്കോൽ സി പി ഐ ചെക്കാലമുക്ക് ലോക്കൽ സെക്രട്ടറി ബഷീർക്കുട്ടി അഖിലിന് കൈമാറി.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…