മാറനല്ലൂര്‍: ഉദയന്‍ കൊക്കോട് (45) എന്ന പെരുമ്പഴുതൂര്‍ മേലേ കൊക്കോട് പുത്തന്‍ വീട്ടിലെ കവി കാഴ്ച നഷ്ടടപ്പെട്ട വ്യക്തിയാണ്. അദ്ദേഹം തന്റെ കവിതകള്‍ എഴുതി സൂക്ഷിച്ചിരുന്നു പുസ്തകം നഷ്‌പ്പെട്ടതില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ‘എന്റെ ഹൃദയമാണ് എന്റെ കവിതകള്‍. കിട്ടിയവര്‍ ദയവായി തിരികെ തരണം’ എന്ന ്‌സമൂഹ മാധ്യമങ്ങളിലൂടെ അപേക്ഷിക്കുകയാണ്. ഈ കവിയുടെ പല കവിതകളും മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞ ഞാറയാഴ്ചയാണ് ഉദയന്‍ പാപാപ്പകോട്ട് കവിതകളുടെ റെക്കോര്‍ഡിംഗ് സംബന്ധിച്ച് എത്തുന്നത്. കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഉദയന്‍ തന്റെ കവിതകളോടുള്ള ഇഷ്ടം ഒന്നുകൊണ്ടുമാത്രമാണ് ഈ കൊറോണ കാലഘട്ടത്തിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് ഇതിനായി തുനിഞ്ഞിറങ്ങിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മാറനല്ലൂര്‍-നെയ്യാറ്റിന്‍കര റോഡില്‍ വണ്ടന്നൂര്‍ പാപ്പാകോടിനു സമീപത്തു വച്ചാണ് പതിനഞ്ചോളം വരുന്ന അദ്ദേഹം കവിതകളടങ്ങിയ പുസ്തകം നഷ്ടപ്പെട്ടുപോയത്.
താന്‍ എഴുന്നത് പകര്‍ത്തി വയ്ക്കാറില്ലെന്നും ഒരിക്കല്‍ എഴുതിയാല്‍ പിന്നീട് അതുപോലെ വീണ്ടും എഴുതാനാവാത്തതിനാല്‍ അത് ഒരു വലിയ നഷ്ടമായിരിക്കുമെന്നാണ് കവി വിഷമത്തോടെ കലാകാരന്റെ വേദനിക്കുന്ന ഹൃദയവുമായി പറയുന്നത്. സാമൂഹിക പശ്ചാത്തലമുള്ള വിഷയങ്ങളാണ് കവിതകളായി വരാറുള്ളത്. വാളയാര്‍ പെണ്‍കുട്ടികളെക്കുറിച്ചും, ദുരഭിമാന കൊലയെക്കുറിച്ചും, ആദിവാസി യുവാവ് മധുവിനെക്കുറിച്ചുമെല്ലാം ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. അവസാനമായി കുടിയൊഴിപ്പിക്കലുമായി തുടര്‍ന്നുണ്ടായ വിഷയത്തില്‍ ദമ്പതിമാര്‍ മരിച്ചതും കുട്ടികള്‍ അനാഥരായ വിഷയത്തില്‍ എഴുതിയ ” തീക്കനല്‍ ” എന്ന കവിത സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത കവിതയായിരുന്നു.
നഷ്ടപ്പെട്ട കൂട്ടത്തില്‍ എ.ടി.എം. കാര്‍ഡ് കൂടെ നഷ്ടമായി. എന്നാല്‍ അത് തിരിച്ചെടുക്കാം. എന്നാല്‍ കവിതകളാണ് തന്റെ തീരാ നഷ്ടമെന്നാണ് ഉദയന്‍ ഹൃദയം പൊട്ടിക്കൊണ്ട് പറയുന്നത്. നഷ്ടപ്പെട്ട കവികള്‍ ലഭിക്കുന്നവര്‍ 9061648036 എന്ന നമ്പരുമായി കവിയുമായി ബന്ധപ്പെടണം എന്ന് കവി അപേക്ഷിക്കുകയാണ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…