ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്, മ്യാന്‍മാര്‍, നേപ്പാള്‍, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവടങ്ങളിലേക്കാണ് വാക്‌സിനേഷനുകള്‍ കയറ്റി അയക്കുന്നത്.
ഇതിനകം ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനേഷനുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച പേരാണ് ഉള്ളത്. നിരവധി രാജ്യങ്ങള്‍ ഇതിനകം ഇന്ത്യയോട് വാക്‌സിനേഷനുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറിഷ്യസ് എന്നീ രാജ്യങ്ങള്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമായിരിക്കും വിദേശത്തേക്കുള്ള വിതരണം നടക്കുക.
മാലദ്വീപിലേക്ക് ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിനുകളും ഭൂട്ടാനിലേക്ക് ഒന്നരലക്ഷം ഡോസുകളും ഉടന്‍ കയറ്റിഅയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകം മുഴുക്കേ വാക്‌സിനേഷന്റെ ആവശ്യമുള്ളതിനാല്‍ ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്ക് കുറച്ചു കുറച്ചായി വാക്‌സിനേഷന്‍ എത്തിക്കാനാണ് ഇന്ത്യയയുടെ തീരുമാനം. ജനുവരി 16 മുതല്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…