gnn24x7

ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം

0
213
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്, മ്യാന്‍മാര്‍, നേപ്പാള്‍, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവടങ്ങളിലേക്കാണ് വാക്‌സിനേഷനുകള്‍ കയറ്റി അയക്കുന്നത്.

ഇതിനകം ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനേഷനുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച പേരാണ് ഉള്ളത്. നിരവധി രാജ്യങ്ങള്‍ ഇതിനകം ഇന്ത്യയോട് വാക്‌സിനേഷനുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറിഷ്യസ് എന്നീ രാജ്യങ്ങള്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമായിരിക്കും വിദേശത്തേക്കുള്ള വിതരണം നടക്കുക.

മാലദ്വീപിലേക്ക് ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിനുകളും ഭൂട്ടാനിലേക്ക് ഒന്നരലക്ഷം ഡോസുകളും ഉടന്‍ കയറ്റിഅയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകം മുഴുക്കേ വാക്‌സിനേഷന്റെ ആവശ്യമുള്ളതിനാല്‍ ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്ക് കുറച്ചു കുറച്ചായി വാക്‌സിനേഷന്‍ എത്തിക്കാനാണ് ഇന്ത്യയയുടെ തീരുമാനം. ജനുവരി 16 മുതല്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here