gnn24x7

അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

0
204
gnn24x7

വാഷിങ്ടൺ: അമേരിക്കയുടെ 46 ാം പ്രസിഡന്റായി ഇന്ത്യൻ സമയം രാത്രി 10.30ന് സത്യപ്രതിജ്ഞ ചെയ്ത് ജോ ബൈഡൻ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. 1000 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് പ്രാഥമിക വിവരം. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അതേസമയം ഡൊണാള്‍ഡ് ട്രംപ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here