gnn24x7

കേരളത്തില്‍ വീണ്ടും എല്‍.ഡി.എഫ് തന്നെ ഭരിക്കുമെന്ന് സര്‍വ്വേ

0
225
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ മാത്രം കണ്ടുവരാറുള്ള ഒരു പ്രവണതയാണ് ഒരു രാഷ്ട്രീയ കക്ഷികള്‍ ഭരിച്ചു കഴിഞ്ഞാല്‍ അടുത്ത തവണ തീര്‍ച്ഛയായും വേറൊരു കക്ഷികളാണ് ഭരണത്തിലേക്ക് വരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങിനെ സംഭവിക്കില്ലെന്നും കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ഛ ലഭിക്കുമെന്നാണ് എ.ബി.പി.-സി സര്‍വ്വേ ഫലങ്ങള്‍ കണിക്കുന്നത്. അടുത്ത ഇലക്ഷനില്‍ 89 സീറ്റുകള്‍ വരെ എല്‍.ഡി.എഫ് സ്വന്തമാക്കുമെന്നാണ് കണക്കുകള്‍.

കേളരത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ ഇടതു തരംഗം അടുത്ത് നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ വിവാദം എന്നിവയൊക്കെ ഇടതു സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികള്‍ മാത്രമാണ് ജനങ്ങള്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.

സര്‍വ്വേയില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പറയുന്നത്. 81 മുതല്‍ 82 വരെയുള്ള സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.ഡി.എഫിന് കേവലം 49 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സര്‍വ്വേ കാണിക്കുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് വന്‍ സപ്പോര്‍ട്ടാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. രണ്ട് മുതല്‍ നാലുവരെ സീറ്റുകള്‍ ഇത്തവണ ബി.ജെ.പിക്ക് ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു.

നേമം, തൃശ്ശൂര്‍, കാസര്‍ഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ഇക്കുറി ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത എല്ലാവരും പിണറായി വിജയനില്‍ പരിപൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സര്‍വ്വേ രേഖകള്‍ വ്യക്തമാക്കി. കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങളെയും കെടുതികളിലെ സര്‍ക്കാരിന്റെ സമീപനങ്ങളുമാണ് ഇത്ര ജനപ്രീതി നേടിയതെന്ന് സര്‍വ്വേ പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here