gnn24x7

കേരളത്തിലേക്ക് 3,60,500 ഡോസ് കോവിഡ് വാക്‌സിനേഷന്‍ കൂടി എത്തുന്നു

0
160
gnn24x7

തിരുവനന്തപുരം: കേളരത്തിലേക്ക് രണ്ടാം ഘട്ടമെന്ന നിലയില്‍ 3,60,500 കോവിഡ് വാക്‌സിനേഷനുകള്‍ കൂടി എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 4,33,500 ഡോസുകളാണ് എത്തിയിരുന്നത്. ഇതോടെ കേരളത്തിന് 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭ്യമാവുക. ഇന്ന് മാത്രം കേരളത്തില്‍ 24,558 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

ഏതെ താമസിയാതെ ബുധനാഴ്ച തന്നെ എറണാകുളത്തും തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ കോവിഡ് വാക്‌സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചു. ഇന്ന് സംസ്ഥാനത്തെ മൂന്നാമത്തെ ദിവസമാണ് കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്തത്. ഇന്ന് മാത്രം 8,548 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.

ഇന്നത്തെ ദിവസം തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്. 759 പേര്‍. ഇതുവരെ ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കേളരത്തിന് പുറത്ത് ഏതാനും റിപ്പോര്‍ട്ടുകള്‍ വന്നു. മിക്കവര്‍ക്കും പനിയും ഛര്‍ദ്ദിയും ശാരീരിക വേദനകളും അനുഭവപെപട്ടു. അവരെ പ്രഥമിക ചികിത്സയ്ക്ക് ശേഷം വീടുകളില്‍ തന്നെ പറ്ഞ്ഞുവിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here