കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം : സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തും

0
22

കൊല്ലം: കഴിഞ്ഞായാഴ്ചയാണ് കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിയില്‍ കണ്ടെത്തിയത്. ഈ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച പ്രതികളെ കണ്ടെത്താനാവാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.

പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തിനാല്‍ സംശയിക്കപ്പെടുന്ന എല്ലാവരുടെയും ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശവാസികളായ എട്ടുപേരുടെ ഡി.എന്‍.എ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസിന്റെ ഭാഗത്തു നിന്നും പുരോഗമിക്കുന്നുണ്ട്.

ഈ മാസം 5 നാണ് കൊല്ലം കല്ലുവാതുക്കലില്‍ നിന്നും നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനിച്ച് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ പൊക്കിള്‍ കൊടിവരെ മുറിച്ചു മാറ്റാത്ത അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍വച്ച് കുഞ്ഞ് മരണപ്പെട്ടു.

പോലീസ് സമീപ പ്രദേശത്തെ സി.സി.ടി.വി മുഴുവന്‍ പരിശോധിച്ചു വരികയാണ്. കൂടാതെ അന്നേദിവസത്തെയും തലേ ദിവസത്തേയും പരിസരത്തെ മുഴുവന്‍ മൊബൈല്‍ കോളുകളും പോലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞ് മരിച്ച സ്ഥിതിക്ക് നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here