പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം കൂടിയാണിത്.

മെയ് ഏഴ് വ്യാഴാഴ്ച്ച കൊച്ചയിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും പ്രശസ്‌ത നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ മറ്റു രണ്ടു ചിത്രങ്ങൾ അണിയറയിൽ പുരോഗമിച്ചു വരുന്നുണ്ട്.

നസ്ലിൻ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരവും. മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുകയാണ്.

തണ്ണീർമത്തൻ ദിനങ്ങൾ, മെജോ, പത്രോസിൻ്റെ പടവുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ്
ഡിനോയ്പൗലോസ്. പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്.
സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖിൽ ജോർജ്
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂർ.
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ- മഷർ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ് – ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ- ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ – സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

































