gnn24x7

‘താന്‍ തകര്‍ന്നു പോയി. കാഴ്ച കുറഞ്ഞു’കോവിഡ് ദുരനുഭവവുമായി സാനിയ ഇയ്യപ്പന്‍

0
251
gnn24x7

കൊച്ചി: ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ സതസിദ്ധമായ അഭിനയ മികവ് വീണ്ടും സാനിയ ലൂസിഫര്‍ എന്ന സിനിമയിലൂടെ പ്രകടിപ്പിച്ചു. ഇപ്പോള്‍ കോവിഡ് ബാധിതയായി വീട്ടില്‍ കഴിഞ്ഞ ദുരവസ്ഥയെക്കുറിച്ച് പൊതുജനങ്ങളോട് വിവരിക്കുകയാണ് സാനിയ. കൂട്ടത്തില്‍ കോവിഡിനെ നിസാരമായി കാണരുതെന്നും നടി വ്യക്തമാക്കി.

പലതവണ യാത്രകളും മറ്റും ചെയ്യേണ്ടി വന്നപ്പോഴക്കെ താന്‍ കോവിഡ് ടെസ്റ്റ് നടത്തി. അപ്പോഴല്ലാം തനിക്ക് നെഗറ്റീവ് ആയിരുന്നുവെന്ന സാനിയ വെളിപ്പെടുത്തി. എന്നാല്‍ ഇത്തവണയും അങ്ങിനെ തന്നെയായരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. താന്‍ അപ്രതീക്ഷിതമായി കോവിഡ് പോസിറ്റീവ് ആയി. സാനിയ സോഷ്യല്‍ മീഡിയയില്‍ ഭിതിയോടെ വിവരിച്ചു.

2020 മുതല്‍ കോവിഡിനെക്കുറിച്ച് നമ്മള്‍ എല്ലാവരും കേള്‍ക്കുന്നുണ്ട്. എല്ലാ വാര്‍ത്തകളും വിവരങ്ങളും അനുസരിച്ച് നമ്മള്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മിക്കവര്‍ക്കും കൊറോണയെ നിസാരമായി കാണാനും ശ്രദ്ധകള്‍ കുറയുകയും ചെയ്തു. നമ്മള്‍ വെള്ളപ്പൊക്കവും മറ്റും അതിജീവിച്ചവരാണ്, അതുകൊണ്ട് ഞാന്‍ എന്റെ ക്വാറന്‍ന്റൈന്‍ അനുഭവം വിവരിക്കുകയാണ്.

കൊറോണ തുടങ്ങിയതിന് ശേഷമുള്ള തന്റെ ആറാമത്തെ ടെസ്റ്റായിരുന്നുവെന്നും നെഗറ്റീവ് ആയിരിക്കുമെന്നുമായിരുന്നു ആത്മവിശ്വാസം ഉണ്ടായിരുന്നത്. എന്നാല്‍ ആറാമത്തെ റിസള്‍ട്ട് പോസിറ്റീവ് ആയി എന്ന് പറഞ്ഞപ്പോള്‍ ഈ സാഹചര്യത്തെ എങ്ങിനെ നേരിടാമെന്ന് തനിക്ക് അറിയില്ലായിരുന്നു.

ക്രമേണ താന്‍ മാനസികമായി തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും ഒരു രോഗിയായി മാറുകയും ചെയ്തു. എന്റെ മുറിയില്‍ തന്നെ ഇരുന്ന് ദിവസങ്ങള്‍ എണ്ണുവാന്‍ ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സിനെ സിനിമകള്‍ കണ്ടുതീര്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അസഹനീയമായ തലവേദനകാരണം ഒന്നും പറ്റിയില്ല. ക്രമേണ കണ്ണിലെ കാഴ്ച കുറയാന്‍ തുടങ്ങി. ശരീരത്തിലുടനീളം തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

തനിക്ക് സ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകള്‍ വന്നു. ജനിച്ചതുമുതല്‍ ഇതുവരെ ശ്വാസ തടസ്സം ഇല്ലാതിരുന്ന തനിക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഞാന്‍ കൂടതുല്‍ നിരാശയിലായി. എല്ലാ അനുഭവങ്ങളും അനുഭവിച്ചതിന്‌ശേഷം മൂന്നു ദിവസം മുന്‍പ് താന്‍ നെഗറ്റീവ് ആയെന്ന് സാനിയ ഇന്‍സ്റ്റാഗ്രാമിന്‍ കുറിച്ചിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here