gnn24x7

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

0
184
gnn24x7

തിരുവനന്തപുരം: ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം കേളരത്തില്‍ ആരംഭിച്ചിരുന്നു. ഇതിനകം രണ്ടു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും കോവിഷീല്‍ഡ് ആണ് നല്‍കിയത്. എന്നാല്‍ ഇന്ത്യയില്‍ കോവാക്‌സിനും കോവിഷീല്‍ഡും നല്‍കി വരുന്നുണ്ട്.

എന്നാല്‍ ഭാരത്ബയോടെക് കമ്പനി ഉത്പാദിപ്പിച്ച കോവാക്‌സിന്‍ ആരോക്കെ ഉപയോഗിക്കരുതെന്ന് പ്രത്യേം നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശത്തില്‍ പറയുന്നവര്‍ ഉപയോഗിക്കാതിരുന്നാല്‍ അവര്‍ക്ക് മറ്റു പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷപ്പെടാം.

പ്രതിരോധ ശേഷി കുറഞ്ഞ രോഗികളായവര്‍, എന്നാല്‍ പ്രതിരോധ ശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്നുകള്‍ മറ്റു അസുഖങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍, ജന്മനാ അലര്‍ജി ഉള്ളവര്‍, പനിയുളളവര്‍, ചിലര്‍ക്ക് ബ്ലിഡിംഗ് ഡിസോര്‍ഡര്‍ ഉണ്ടാവും അത്തരക്കാര്‍, രക്തം കട്ടപിടിക്കാത്തവര്‍, ഗര്‍ഭണികള്‍, മലയൂട്ടുന്ന അമ്മമാര്‍, മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ മറ്റ് കോവിഡ് വാക്‌സിനേഷന്‍ നിലവില്‍ എടുത്തവര്‍ ഒന്നും കോവാക്‌സിന്‍ ഉപയോഗിക്കാന്‍ പാടില്ല.

കീമോ തെറാപ്പി ചെയ്യുന്നവരായ കാന്‍സര്‍ രോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന എച്ച്.ഐ.വി. പോസിറ്റീവ് ആയ രോഗികള്‍ എന്നിവരും കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കാന്‍ പാടില്ല. എന്നാല്‍ കുത്തിവെപ്പ് എടുത്ത സ്ഥലത്ത് വേദന, നീര്, കഠിനമായ ചൊറിച്ചില്‍, ശരീരവേദന, തലവേദന, പനി, ക്ഷീണം, റാഷസ്, ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവയും കണപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here