gnn24x7

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

0
18
gnn24x7

ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ്   സെന്റർ-എ  ആണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി “വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം” (Come and See: The Divine Invite) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്.

നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ്.

 പ്രശസ്ത വചന പ്രഘോഷകൻ റവ. മോത്തി വർക്കിഎന്നിവരാണ് മുഖ്യ പ്രഭാഷകർ

 സെന്റർ-എ  പ്രസിഡന്റ് റവ. എബ്രഹാം വി . സാംസൺ, ജനറൽ കൺവീനർ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

റവ. ജസ്‌വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ഫോം, വെബ്സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം ഇതിനോടകം പൂർത്തിയായി.

 ഭദ്രാസന സെക്രട്ടറിയും പ്രശസ്ത സംഗീതജ്ഞനുമായ മിസ്റ്റർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ ഗായക സംഗം  രൂപീകരണ നടപടികൾ പുരോഗമിക്കുന്നു.

ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും ഒത്തൊരുമിച്ച് ഈ കോൺഫറൻസ് വൻ വിജയമാക്കണമെന്ന് അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7