Buzz News

നടിയെ അക്രമിച്ച കേസ്: കോടതി മാറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ വിധി ഇന്ന് വന്നപ്പോള്‍ കോടതി ഒരുകാരണവശാലും മാറ്റാനാവില്ലെന്ന് തീര്‍ത്തു പറയുകയും സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി നിരുപാധികം തള്ളുകയും ചെയ്തു. സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണാണ് ഹരജി സമബന്ധിച്ച ഉത്തരവിറക്കിയത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ വീണ്ടും വിചാരണ പുനരാരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ പ്രത്യേക കോടതി മാറ്റാനുള്ള സാഹചര്യം ഉചിതമല്ലെന്നും പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് സഹകരിച്ച് മുന്‍പോട്ട് പോവണമെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കിയേക്കാമെന്നും കോടതി സിംഗിള്‍ ബെഞ്ച് നിരിക്ഷിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം ഉള്‍പ്പെടെയുള്ളവ നടിയോട് കാണിക്കുന്നുവെന്നും ഇരയാണെന്ന മാനസിക പരിഗണന പോലും നല്‍കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടി കോടതില്‍ ഹരജി നല്‍കിയത്. ഇതോടൊപ്പം പ്രതിഭാഗം കോടതി മുറിയില്‍ വച്ച് തന്നെ മാനസികമായി തളര്‍ത്തി, പീഡിപ്പിക്കുകയാണ് ഉണ്ടായതെന്നും അതുകൊണ്ട് തനിക്ക് വികാരത്തെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയേണ്ടി വന്നെന്നും കോടതിയില്‍ നടി ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം നിരുപാധികം ഹൈക്കോടതി തള്ളുകയാണുണ്ടായത്.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

5 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago