ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ പുതുവത്‌സര ആഘോഷങ്ങള്‍ക്ക് വന്‍ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നിയമലംഘനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഒത്തുചേരലും സംഘം ചേരുന്നതും 30 പേരില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ശന നിയമം വച്ചു. കൂടാതെ സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
നിയമ പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും 15,000 ദിര്‍ഹം വീതവുമാണ് പിഴ ഈടാക്കുക. സാമൂഹിക അകലം പാലിക്കാത്തവര്‍, മുഖാവരണം ധരിക്കാത്തവര്‍, ഒരു കാറില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറുന്നത്, ചുമയോ പനിയോ അത്തരത്തിലുള്ള ലക്ഷണമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നിവയെല്ലാം പിഴയിനത്തില്‍ ഉള്‍പ്പെടും. പിഴയോടൊപ്പം നിയമനടപടികളായ ജയില്‍ ശിക്ഷ എന്നിവയും ഉണ്ടാവും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…