gnn24x7

ദുബായില്‍ പുതുവത്‌സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

0
233
gnn24x7

ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ പുതുവത്‌സര ആഘോഷങ്ങള്‍ക്ക് വന്‍ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നിയമലംഘനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഒത്തുചേരലും സംഘം ചേരുന്നതും 30 പേരില്‍ കൂടാന്‍ പാടില്ലെന്ന് കര്‍ശന നിയമം വച്ചു. കൂടാതെ സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.

നിയമ പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും 15,000 ദിര്‍ഹം വീതവുമാണ് പിഴ ഈടാക്കുക. സാമൂഹിക അകലം പാലിക്കാത്തവര്‍, മുഖാവരണം ധരിക്കാത്തവര്‍, ഒരു കാറില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറുന്നത്, ചുമയോ പനിയോ അത്തരത്തിലുള്ള ലക്ഷണമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നിവയെല്ലാം പിഴയിനത്തില്‍ ഉള്‍പ്പെടും. പിഴയോടൊപ്പം നിയമനടപടികളായ ജയില്‍ ശിക്ഷ എന്നിവയും ഉണ്ടാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here