gnn24x7

“ടൈറ്റാൻസ്” ജയസൂര്യ-വിനായകൻ  ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു.

0
21
gnn24x7

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.
ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും പ്രത്യഷ പ്പെട്ട ഒരുപോസ്റ്റർ പ്രത്യക്ഷപ്പെട്ടിരി
ക്കുന്നു ഈ  അഭിനേതാ ക്കളുടെലുക്കും ടൈറ്റാൻ എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല.

നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ പ്രഥമ ലുക്കോടെ യുള്ള ടൈറ്റിലാണ് ഈ വിധത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്.
മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്.
തികച്ചും ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഇദ ചിത്രത്തിൻ്റെ അവതരണം.
ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിൻ്റെ ടൈറ്റിലും ഇപ്പോൾ ഏറെ കൗതുകത്തോടെ വൈറലായിരിക്കുന്നു
: സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലാ
യിരുന്നു ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്’
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സുനിൽ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെ
ത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്

gnn24x7