gnn24x7

ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍

0
70
gnn24x7

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും അക്രമികള വലിയ വില നല്‍കേണ്ടിവരുമെന്നും മാക്രോണ്‍ പറഞ്ഞു. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍ വേര്‍തിരിച്ച് കാണണമെന്നും ശനിയാഴ്ച മാത്രം 2400 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ച രാജ്യത്തെ അഭിസംഭോധന ചെയ്ത് ഇമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്. 

വലിയ പൊലീസ് സന്നാഹങ്ങള്‍ അണിനിരന്നിട്ടും വലിയ ആക്രമണങ്ങളാണ് രാജ്യത്ത് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നമുക്ക് വേണ്ടത് ഒത്തൊരുമയും സമാധാനവുമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനപിന്തുണ നേടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രതിഷേധങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. ജീവിത ചെലവുകള്‍ ഉയരുന്നതിനെതിരെയാണ് രാജ്യത്ത് വലിയ സമരം നടന്നു വരുന്നത്. 

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7