കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ യുവതിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു. സൈനികരുടെ ഈ പ്രവര്‍ത്തിയെ രാജ്യം മുഴുവന്‍ അഭിനന്ദിച്ചു.
ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കുപ്‌വാരയിലെ കരല്‍പുരയിലെ സൈനികരുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു. ആ പ്രദേശമാകെ മഞ്ഞു വീണ് മൂടിക്കിടക്കുകയാണെന്നും പ്രസവവേദ കൊണ്ട് ബുദ്ധിമുട്ടുന്ന തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോളായിരുന്നു അത്. വിവരം ലഭിച്ചയുടന്‍ സൈനികര്‍ക്ക് മറ്റൊന്നും ആലോചിക്കുവാന്‍ ഉണ്ടായിരുന്നില്ല.
ഡ്യൂട്ടിയിലുണ്ടായിരുന്നു ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സൈനികര്‍ യുവവാവിന്റെ വീട്ടിലേക്ക് തിരിച്ചു. ക്യാമ്പില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് യുവതിയുടെ വീട്. അവിടെ എത്തണമെങ്കില്‍ പോലും കഠിനമായ മഞ്ഞുകള്‍ക്കിടയിലൂടെ നടന്നു വേണം ചെല്ലാന്‍. നടക്കുമ്പോള്‍ കാല്‍മുട്ടുവരെ മഞ്ഞില്‍ താഴ്ന്നുപോവും. തുടര്‍ന്ന് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ പരിശോധിച്ചപ്പോള്‍ യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
പിന്നെ മറ്റു മാര്‍ഗ്ഗമൊന്നും ആലോചിക്കാന്‍ സൈനികര്‍ നിന്നില്ല. ഉടനെ ഒരു സ്ട്രക്ചറില്‍ കിടത്തി യുവതിയെ സൈനികര്‍ ചുമന്നു. രണ്ടര കിലോമീറ്ററോളം നടന്നതിന് ശേഷമാണ് ഒരു റോഡ് അവര്‍ക്ക് കാണുവാന്‍ സാധ്യമായത്. അവിടെ നിന്നും വാഹനത്തില്‍ ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവതി പ്രസവിക്കുകയും മിടുക്കനായ ഒരു ആണ്‍കുഞ്ഞ് ജന്മം കൊള്ളുകയും ചെയ്തു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…