gnn24x7

കനത്ത മഞ്ഞിലൂടെ 2 കിലോമീറ്റര്‍ ചുമന്ന് ഗര്‍ഭിണിയെ സൈനികര്‍ ആശുപത്രിയിലെത്തിച്ചു

0
323
gnn24x7

കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ യുവതിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു. സൈനികരുടെ ഈ പ്രവര്‍ത്തിയെ രാജ്യം മുഴുവന്‍ അഭിനന്ദിച്ചു.

ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കുപ്‌വാരയിലെ കരല്‍പുരയിലെ സൈനികരുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു. ആ പ്രദേശമാകെ മഞ്ഞു വീണ് മൂടിക്കിടക്കുകയാണെന്നും പ്രസവവേദ കൊണ്ട് ബുദ്ധിമുട്ടുന്ന തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോളായിരുന്നു അത്. വിവരം ലഭിച്ചയുടന്‍ സൈനികര്‍ക്ക് മറ്റൊന്നും ആലോചിക്കുവാന്‍ ഉണ്ടായിരുന്നില്ല.

ഡ്യൂട്ടിയിലുണ്ടായിരുന്നു ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സൈനികര്‍ യുവവാവിന്റെ വീട്ടിലേക്ക് തിരിച്ചു. ക്യാമ്പില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് യുവതിയുടെ വീട്. അവിടെ എത്തണമെങ്കില്‍ പോലും കഠിനമായ മഞ്ഞുകള്‍ക്കിടയിലൂടെ നടന്നു വേണം ചെല്ലാന്‍. നടക്കുമ്പോള്‍ കാല്‍മുട്ടുവരെ മഞ്ഞില്‍ താഴ്ന്നുപോവും. തുടര്‍ന്ന് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ പരിശോധിച്ചപ്പോള്‍ യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

പിന്നെ മറ്റു മാര്‍ഗ്ഗമൊന്നും ആലോചിക്കാന്‍ സൈനികര്‍ നിന്നില്ല. ഉടനെ ഒരു സ്ട്രക്ചറില്‍ കിടത്തി യുവതിയെ സൈനികര്‍ ചുമന്നു. രണ്ടര കിലോമീറ്ററോളം നടന്നതിന് ശേഷമാണ് ഒരു റോഡ് അവര്‍ക്ക് കാണുവാന്‍ സാധ്യമായത്. അവിടെ നിന്നും വാഹനത്തില്‍ ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവതി പ്രസവിക്കുകയും മിടുക്കനായ ഒരു ആണ്‍കുഞ്ഞ് ജന്മം കൊള്ളുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here