ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂര്‍ ബെഞ്ച് വിവാദപരമായ ഈ ഉത്തരവ് പുറത്തിറക്കിയത്. ഇത് രാജ്യം മുഴുക്കെ വലീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത്.
അതോടെ ഈ ഉത്തരവ് പ്രകാരം കുറ്റക്കാരനായ പ്രതിയെ പോക്‌സോ സെക്ഷന്‍ 8 ന് നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവാണ് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. പ്രതി 12 വയസ്സുകാരിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചു മനപ്പൂര്‍വ്വം പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ചീഫ് ജസ്റ്റിക് എസ്.എ ബോബഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാദമായ നാഗ്പൂര്‍ ബെഞ്ചിന്റെ കേസ് ഉത്തരവ് സ്റ്റേ ചെയ്തത്. ഇതോടെ സുപ്രീംകോടതി പ്രതിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും പ്രേത്യേകം ഉത്തരവ് അയച്ചു കഴിഞ്ഞു.
എന്നാല്‍ പോക്‌സോ സെക്ഷന്‍ 8 പ്രകാരം പ്രതിക്ക് ലൈംഗിക അക്രമായി പരിഗണിക്കാന്‍ നേരിട്ട് ചര്‍മ്മവുമായി ബന്ധം വേണമെന്ന നിരീക്ഷണം വളരെ ഗുരുതുരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എ.ജി. ചൂണ്ടിക്കാട്ടിയത്. ഇതു പ്രകാരം നിരവധി കുട്ടികളെ നിരവധി പേര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എ.ജി.യോട് നിര്‍ദ്ദേശിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…