Buzz News

തിരുവനന്തപുരം പേട്ടയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: പേട്ടയില്‍ ഇന്നലെ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക വെട്ടേറ്റു. രാഷ്ട്രീയ പ്രേരിതമായിരുന്നു അക്രമമെന്ന് പോലീസ് വെളിപ്പെടുത്തി. സി.പി.എം. പ്രവര്‍ത്തകരായ പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാദേശികമായി നടന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമണം നടന്നിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വായനശാലയുടെ പ്രധാന ഭാരവാഹിത്വത്തിലുള്ള വ്യക്തിയാണ് പ്രദീപ്. എന്നാല്‍ സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഹരികൃഷ്ണന്‍. ഇവര്‍ ഈ വായനശാലയില്‍ 8 മണിവരെ ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് മൂന്നുപേരടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ അക്രമിച്ച കടന്ന ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പ്രദീപിന് തലയുടെ പിന്‍വശത്ത് ശക്തമായ വേട്ടെറ്റ് പരിക്കു പറ്റിയിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടുപേരുടെയും നില തൃപ്തികരമാണ്. അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികളക്കം മൊഴി നല്‍കിയത്. ഈ അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്നു പറയുന്ന രണ്ടുപേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥിരീരികരിച്ചു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

16 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

24 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago