തിരുവനന്തപുരം: പേട്ടയില്‍ ഇന്നലെ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക വെട്ടേറ്റു. രാഷ്ട്രീയ പ്രേരിതമായിരുന്നു അക്രമമെന്ന് പോലീസ് വെളിപ്പെടുത്തി. സി.പി.എം. പ്രവര്‍ത്തകരായ പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാദേശികമായി നടന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമണം നടന്നിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വായനശാലയുടെ പ്രധാന ഭാരവാഹിത്വത്തിലുള്ള വ്യക്തിയാണ് പ്രദീപ്. എന്നാല്‍ സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഹരികൃഷ്ണന്‍. ഇവര്‍ ഈ വായനശാലയില്‍ 8 മണിവരെ ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് മൂന്നുപേരടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ അക്രമിച്ച കടന്ന ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
പ്രദീപിന് തലയുടെ പിന്‍വശത്ത് ശക്തമായ വേട്ടെറ്റ് പരിക്കു പറ്റിയിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടുപേരുടെയും നില തൃപ്തികരമാണ്. അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികളക്കം മൊഴി നല്‍കിയത്. ഈ അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്നു പറയുന്ന രണ്ടുപേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥിരീരികരിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…