Categories: Buzz News

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍

ബെയ്ജി൦ഗ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍…!!

ചൈനയിലെ സുന്‍യി നഗരത്തിലാണ്‌ സംഭവം.

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കവേയാണ് യുവാവ്‌ പുഴയില്‍ പതിച്ചത്.

ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ ബാരിക്കേഡുകള്‍ ഇല്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ വേഗത്തില്‍ പായുന്നതിനിടെയാണ് കാര്‍ പുഴയിലേക്ക് പതിച്ചത്. യഥാര്‍ത്ഥത്തില്‍ തനിക്ക് ഡ്രൈവി൦ഗ് ലൈസന്‍സ് കിട്ടിയതിന്‍റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്.

എന്നാല്‍, കാര്‍ പുഴയിലേയ്ക്ക് പതിക്കവേ, കാറിന്‍റെ ഡോര്‍ തുറന്ന് യുവാവ് പുറത്തേയ്ക്ക് ചാടി. പിന്നീട്, ക്രെയ്നിന്‍റെ സഹായത്തോടെ സുരക്ഷാ വിഭാഗം യുവാവിനെ രക്ഷപെടുത്തുകയും കാര്‍ കരയ്ക്ക്‌ കയറ്റുകയും ചെയ്തു.

സുന്‍യി ട്രാഫിക് പോലീസാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍മീഡിയയിലൂടെ വിവരം പങ്കുവെച്ചിരിക്കുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1 വെള്ളി മുതല്‍ മെയ് 3 ഞായർ ദിവസങ്ങളിൽ

ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…

27 mins ago

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…

37 mins ago

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…

49 mins ago

ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…

56 mins ago

75,000 ഡോളറിന്റെ തട്ടിപ്പ്; ലൂസിയാന മേയർ അറസ്റ്റിൽ, പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ്…

1 hour ago

യൂറോപ്യൻ യൂണിയന്റെ ‘മെയ്ഡ് ഇൻ യൂറോപ്പ്’ പദ്ധതിക്ക് എതിരായ നടപടികൾ സ്വീകരിക്കുമെന്ന് ചൈന

ചൈനയിൽ നിന്നുള്ള കടുത്ത മത്സരത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയൻ 'മെയ്ഡ് ഇൻ യൂറോപ്പ്' പദ്ധതിക്കെതിരെ…

18 hours ago