വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഹനോയ് മേഖലയിൽ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.
എന്താ ഹോട്ടലിന്‍റെ പ്രത്യേകത എന്നല്ലേ.. അകവും പുറവുമെല്ലാ സ്വര്‍ണ്ണം പൂശിയാണ് ഹോട്ടലിന്‍റെ നിർമ്മാണം. പതിനൊന്ന് വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്ന പേരോടെയാണ് ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ തുറന്നിരിക്കുന്നത്.
24 നിലകളുള്ള ഹോട്ടലിൽ 400 മുറികളാണുള്ളത് .ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകേദശം 19000 രൂപ) ചിലവ്.
തലസ്ഥാന നഗരിയായ ഹനോയിലെ ജിയാങ് വോ ലേക്കിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. എൻട്രി ഗേറ്റ് മുതൽ വാതിൽപ്പടികൾ, മുറികൾ എന്നുവേണ്ട ബാത്ത് ടബുകൾ വരെ സകലതും സ്വർണ്ണമയമാണ്.
ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ബാത്ത്ടബ്, ടോയ്ലറ്റ്, വാഷ്ബേസിൻ റൂഫ് ടോപ്പിലെ പൂൾ എന്നിവയും സ്വർണ്ണം പൂശിയാണ് നിർമ്മിച്ചിരിക്കുന്നത്.
ഹോട്ടലിലെ ഏറ്റവും വലിയ പ്രത്യേകതയാണ് റൂഫ് ടോപ്പിലെ ഇൻഫിനിറ്റി പൂൾ. ഹോട്ടലിന് മുകളിൽ നിന്ന് സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വാദിക്കാവുന്ന തരത്തിലാണ് പൂൾ നിർമ്മാണം.
കോവിഡ് വ്യാപനം ഇല്ലായിരുന്നുവെങ്കിൽ ഹോട്ടൽ മുഴുവൻ ഇപ്പോൾ അതിഥികളെക്കൊണ്ട് നിറഞ്ഞേനെയെന്നായിരുന്നു ഹോട്ടൽ ഉടമ ജ്യുയെൻ ഹു ദുവോംഗ് പറയുന്നത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…