ഇടുക്കി: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്. ഇടുക്കി നരിയംപാറ സ്വദേശിയായ യുവാവാണ് ഓൺലൈനിലെ തട്ടിപ്പിനിരയായത്.
ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ കയറി വാച്ച് ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച് 1500 രൂപയ്ക്ക് വില്‍ക്കുന്നതായാണ് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നത്. ഈ പരസ്യം കണ്ടാണ് ബുക്ക് ചെയ്തത്. 1500 രൂപ കൊടുത്ത് കൊറിയറില്‍ വന്ന പെട്ടി വാങ്ങി തുറന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.
50 രൂപ പോലും വിലയില്ലാത്ത കുട്ടികളുടെ കളിപ്പാട്ട വാച്ചാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റേതായി നല്‍കിയിട്ടുള്ളത്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…