gnn24x7

ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്

0
223
gnn24x7

ഇടുക്കി: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്‌. ഇടുക്കി നരിയംപാറ സ്വദേശിയായ യുവാവാണ് ഓൺലൈനിലെ തട്ടിപ്പിനിരയായത്.

ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ കയറി വാച്ച്‌ ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച്‌ 1500 രൂപയ്ക്ക് വില്‍ക്കുന്നതായാണ് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നത്. ഈ പരസ്യം കണ്ടാണ് ബുക്ക് ചെയ്തത്. 1500 രൂപ കൊടുത്ത് കൊറിയറില്‍ വന്ന പെട്ടി വാങ്ങി തുറന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.

50 രൂപ പോലും വിലയില്ലാത്ത കുട്ടികളുടെ കളിപ്പാട്ട വാച്ചാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റേതായി നല്‍കിയിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here