പ്രണയിനിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചത് 10 വർഷം; റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും

0
185

പാലക്കാട്: പെൺകുട്ടി ആരും കാണാതെ കാമുകന്റെ വീട്ടിലെ ഒറ്റ മുറിക്കുള്ളിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷക്കാലം. ഇന്ന് അവർ നിയമപരമായി വിവാഹം കഴിക്കുന്നു. നെന്മാറയിലെ റഹ്‌മാനും സജിതയും ആണ് നെന്മാറ സബ്‌ രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നത്.

വീട്ടുകാരും നാട്ടുകാരുമറിയാതെ സ്‌നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ പത്ത് വർഷക്കാലം ആണ് റഹ്മാൻ ഒളിപ്പിച്ചത്. 2010 ലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. 2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക്‌ സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി.

റഹ്മാനെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here