ഇരുപത് വർഷം മുമ്പ് ഭിക്ഷാടന മാഫിയയിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി പാലക്കാടെത്തി

0
622
adpost

പാലക്കാട്: ഇരുപത് വർഷം മുമ്പ് ഭിക്ഷാടന മാഫിയയിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി പാലക്കാടെത്തി. പ്രസവശേഷം അമ്മ തെരുവിൽ ഉപേക്ഷിച്ച കുട്ടിയെ പിന്നീട് ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു.

പിന്നീട് ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തി ആലുവയിലെ ജനസേവ ശിശുഭവനിലെത്തിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപി ശ്രീദേവിയെക്കുറിച്ച് അറിയുന്നത്. ശ്രീദേവിക്ക് സുരേഷ് ഗോപി പിന്തുണയും തണലും നൽകി.

20 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവിയെ തേടി സുരേഷ് ഗോപി പാലക്കാട് കാവശ്ശേരിയിലെ വീട്ടിലെത്തി. നാല് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് ശ്രീദേവി. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാട്ടെത്തിയത്. മധുരപലഹാരങ്ങളുമായി സുരേഷ് ഗോപി അവളുടെ അടുത്തെത്തി.

സുരേഷ്‌ഗോപിയെ കണ്ട് തന്റെ പ്രയാസങ്ങൾ പറയണമെന്ന ശ്രീദേവിയുടെ സ്വപ്നം സഫലമായി. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന ശ്രീദേവിയ്ക്ക് ദുരിതങ്ങള്‍ ഏറെയുണ്ട്. സ്വന്തമായി വീടില്ല. അതിന് സഹായം വേണംമുന്നോട്ടുള്ള ജീവിതത്തിന് സഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്. സ്ഥലത്തെ ബിജെപി നേതാക്കളാണ് ശ്രീദേവി ഇവിടെയുള്ള കാര്യം സുരേഷ് ഗോപിയെ അറിയിക്കുന്നത്.

.

adpost

LEAVE A REPLY

Please enter your comment!
Please enter your name here