റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ 50 കാരിയെ മൂന്നു പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സ്ത്രീയെ വളരെ ക്രൂരമായി ഉപദ്രവിച്ചതായും പോലീസ് വ്യക്തമാക്കി. സ്ത്രിയുടെ രഹസ്യഭാഗങ്ങളില്‍ അതിക്രൂരമായി മുറിവേല്‍പ്പിക്കുകയും സ്ത്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും പോലീസ് വ്യക്താമാക്കി.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു. എന്നാല്‍ മൂന്നാമത്തെ വ്യക്തി സംഭവം പോലീസ് അറിഞ്ഞുവെന്നായപ്പോള്‍ മുങ്ങി. പോലീസ് സമഗ്രമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഛത്രയിലെ ഹണ്ടര്‍ഗഞ്ച് ഭാഗത്ത് ദാരുണമായ ഈ സംഭവം നടന്നത്. വീട്ടിലെ സ്ത്രീ ശൗചാലയത്തിലേക്ക് പോവാന്‍ പുറത്തിറങ്ങിയ സ്ത്രീയെ യുവാക്കള്‍ തട്ടിക്കൊണ്ടു പോവുകയായരുന്നു.
മൂന്നുപേരും വളരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. പുറത്തേക്ക് പോയ സ്ത്രീയെ ഏറെ നേരമായി കണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചു പോയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ വിണ് അബോധാവസ്ഥയില്‍ സ്ത്രീ കിടക്കുന്നത് കാണുന്നത്. ഗുരുതരമായി പരിക്കു പറ്റിയ സ്ത്രീയെ ആദ്യം ഹണ്ടര്‍ഗഞ്ചിലെ കമ്മ്യൂണിറ്റി സെന്ററിലേക്കും പിന്നീട് ഗയയിലെ അനുഗ്രഹ് നാരാണണ്‍ മഗഡ് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്ത്രീയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…